ഈ രണ്ട് സേവനങ്ങള്‍ക്ക് ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമല്ല; നിയമഭേദഗതിക്ക് അംഗീകാരം

ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനും പുതിയ മൊബൈല്‍ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനും ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമല്ല. ഇത് സംബന്ധിച്ച നിയമഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ 26 ന്  പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സ്വകാര്യസേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കാബിനറ്റ് അംഗീകാരം നല്‍കിയ നിയമഭേദഗതി പ്രകാരം സ്വകാര്യ ഏജന്‍സികള്‍ക്കോ ബാങ്കുകള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. ഇതിനുപുറമെ സ്‌കൂളുകള്‍, യുജിസി, നീറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിലും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പുതിയ നിയമഭേദഗതിപ്രകാരം ഇനിമുതല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ സാധിക്കും. അതുപോലെതന്നെ പുതിയ മൊബൈല്‍ഫോണ്‍ കണക്ഷനും ആധാര്‍ നമ്പര്‍ നല്‍കാതെതന്നെ എടുക്കാന്‍ സാധിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top