Advertisement

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി; തീയതി അറിയാം

December 3, 2024
Google News 5 minutes Read
aadhaar

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം, ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി യുഐഡിഎഐ നീട്ടുന്നത് ഇത് രണ്ടാം തവണയാണ് എന്നത് ശ്രദ്ധേയമാണ്. പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവ സൗജന്യമായി ഡിസംബർ 14 വരെ അപ്ഡേറ്റ് ചെയ്യാം. സൗജന്യ അപ്‌ഡേറ്റ് കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, ആധാർ കേന്ദ്രങ്ങളിൽ ഡോക്യുമെൻ്റ് അപ്‌ഡേറ്റുകൾക്കായി ഓരോ വ്യക്തിയും 50 രൂപ ഫീസ് നൽകേണ്ടിവരും.

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെ?

നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ചില രേഖകൾ ആവശ്യമാണ്. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടും വോട്ടർ ഐഡിയും വിലാസ തെളിവായി റേഷൻ കാർഡും സാമ്പത്തിക സ്ഥിരീകരണത്തിനുള്ള ബാങ്ക് പാസ്‌ബുക്കും ഇതിൽ ഉൾപ്പെടുന്നു.

ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

Step 1– myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്ന സൈറ്റിലേക്ക് പോകുക

Step 2 – ‘ myAadhaar’ എന്നതിന് താഴെയുള്ള ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

Step 3 – ‘ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ)’ തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക.

Step 4 – ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ‘OTP’ ക്ലിക്ക് ചെയ്യുക.

Step 5 – റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ OTP നൽകുക.

Step 6 – വിലാസമോ പേരോ പോലുള്ള, അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

Step 7 – മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ ഡോക്യൂമെന്റുകൾ അറ്റാച്ചുചെയ്യുക.

Story Highlights : UIDAI extends free Aadhaar updates until December 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here