കണ്ടക്ടര്‍ക്ക് വിദഗ്ധ പരിശീലനം വേണ്ട; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കെ എസ് ആര്‍ ടി സിക്ക് ഇന്നും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എം – പാനൽ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്ന നടപടികളിൽ വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. രണ്ടു ദിവസത്തിനകം പുതിയ നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

എം – പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്ങ്മൂലം കെഎസ്ആര്‍ടിസി  സമർപ്പിച്ചപ്പേഴായിരുന്നു കോടതിയുടെ വിമർശനം. പിരിച്ചുവിട്ട ജീവനക്കാർക്ക് തത്തുല്യമായ ഉദ്യോഗാർഥികളെ പിഎസ് സി പട്ടികയിൽ നിന്ന് നിയമിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. 250 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ടെന്ന്കെഎസ്ആര്‍ടിസി അറിയിച്ചു. രണ്ട് ദിവസത്തിനകം ഈ നിയമനം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. പിരിച്ചു വിട്ട താൽകാലിക കണ്ടക്ടർമാർക്ക് തുല്യമായ ഉദ്യോഗാർഥികളെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മറുപടിയായി അത്രയും ഒഴിവുകളില്ലെന്ന വാദമാണ്  കെഎസ്ആര്‍ടിസി ഉന്നയിച്ചത്. പിന്നെ എങ്ങനെയാണ് 4071 പേരുടെ പട്ടിക തയ്യാറാക്കിയതെന്ന് കോടതി ചോദിച്ചു. പുതിയതായി നിയമനം നൽകുന്നവർക്ക് പരിശീലനം നൽകാൻ കുടുതൽ സമയം  കെഎസ്ആര്‍ടിസി അവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർമാർക്ക് വിദഗ്ദ പരിശീലനത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top