Advertisement

ഐപിഎൽ താര ലേലം ഇന്ന്

December 18, 2018
Google News 0 minutes Read
ipl celebrity auction today

ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ താരലേലം ഇന്ന് നടക്കും. 118 വിദേശ താരങ്ങളും രാജ്യാന്തര അരങ്ങേറ്റം കുറിക്കാത്ത 228 ഇന്ത്യൻ കളിക്കാരും ഉൾപ്പെടെ ആകെ 346 പേരാണ് ലേലത്തിനെത്തുക. പരമാവധി 80 കോടി രൂപയാണ് ഒരു ടീമിന് ചെലവഴിക്കാൻ കഴിയുന്ന തുക. കേരളത്തിൽ നിന്ന് ഒൻപത് പേർ ലേലത്തിനുള്ള പട്ടികയിലുണ്ട്.

12 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് പന്ത്രണ്ടാം പതിപ്പിലേക്ക് എട്ടു ടീമുകളുടെ വിളി കാത്തിരിക്കുന്നത്. 2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങളുടെ ലേലം ആദ്യം നടക്കും. ഒന്നരക്കോടി രൂപ അടിസ്ഥാനമൂല്യമുള്ള ജയദേവ് ഉനദ്കടാണ് ഉയർന്ന വിലയുള്ള ഇന്ത്യൻ താരം. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയിൽ പത്ത് പേരും ഒരുകോടി വിലയിൽ 19 താരങ്ങളും പിന്നീട് ലേലത്തിനെത്തും. 1003 അപേക്ഷകരിൽ നിന്നാണ് 346 പേരെ ലേലത്തിനായി തിര!ഞ്ഞെടുത്തത്. എട്ടുടീമുകളിലായി ആകെയുള്ളത് എഴുപത് ഒഴിവുകൾ മാത്രം. 50 ഇന്ത്യൻ താരങ്ങൾക്കും 20 വിദേശതാരങ്ങൾക്കുമായിരിക്കും അവസരമൊരുങ്ങുന്നത്. പഞ്ചാബ് കിങ്‌സ് ഇലവൻ ടീമിനാണ് കൂടുതൽ കളിക്കാരെ ആവശ്യം15 പേരെ. 2 പേരെ മാത്രം മതി ചെന്നൈ സൂപ്പർ കിങ്‌സിന്. കിങ്‌സ് ഇലവൻറെ കയ്യിൽ 36.2 കോടി രൂപയുള്ളപ്പോൾ 8.4 കോടിയാണ് സി.എസ്.കെയുടെ പക്കലുള്ളത്. കഴിഞ്ഞ 10 വർഷവും ഐപിഎൽ ലേലത്തെ രസകരമായി കൈകാര്യം ചെയ്ത റിച്ചാർഡ് മാഡ്‌ലി ഇത്തവണ ഉണ്ടാകില്ല. പകരം വിഖ്യാത ഓക്ഷണർ ഹ്യൂഗ് എഡ്‌മേഡ്‌സ് ജയ്പൂരിലെ ക്രിക്കറ്റ്‌സഭ നിയന്ത്രിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here