മരണം കവര്‍ന്ന പൊന്നുമകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്ര

ഗായിക കെ എസ് ചിത്രയുടെ പൊന്നോമന നന്ദനയെ എല്ലാവര്‍ക്കും അറിയാം. മരണം വേര്‍പെടുത്തിയെങ്കിലും നനുത്ത ഒരു തൂവല്‍ സ്പര്‍ശം പോലെ നന്ദനയുടെ ഓര്‍മ്മകള്‍ ഇന്നും അലയടിക്കാറുണ്ട്. മകള്‍ നന്ദനയ്ക്ക് ചിത്ര നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ആരാധകരുടെ മിഴി നിറയ്ക്കുന്നത്.
ആരുടെയും ഹൃദയംതൊടുംവിധത്തിലാണ് മകളെക്കുറിച്ച് ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘സ്വര്‍ഗത്തില്‍ നിന്നും വന്ന ഈ മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധി, ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ശുഭകാര്യം. പ്രീയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍’ ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. കുറിപ്പിനൊപ്പം പുഞ്ചിരിതൂകുന്ന മകളുടെ മനോഹരമായൊരു ഫോട്ടോയും ചിത്ര പങ്കുവെച്ചിരുന്നു.
നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തുന്നുണ്ട്. 2002 ലാണ് കെ എസ് ചിത്ര, വിജയശങ്കര്‍ ദമ്പതികള്‍ക്ക് മകള്‍ പിറക്കുന്നത്. 2011 ഏപ്രില്‍ 11 ന് ദുബായിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു നന്ദന. ചിത്രയെ സ്‌നേഹിക്കുന്നവരെ ഒന്നാകെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു നന്ദനയുടെ മരണവാര്‍ത്ത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here