ലുലു ഗ്രൂപ്പിൽ നിന്ന് നാലേകാൽകോടിയോളം രൂപ തട്ടിയെടുത്ത പർച്ചേസ് മാനേജർ അറസ്റ്റിൽ

arrest

ലുലു ഗ്രൂപ്പിൽ നിന്ന് നാലേകാൽകോടിയോളം രൂപ തട്ടിയെടുത്ത പർച്ചേസ് മാനേജർ അറസ്റ്റിൽ. കഴക്കൂട്ടം ശാന്തിനഗർ സ്വദേശി ഷിജു ജോസഫിനെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്. നാലു വർഷത്തോളം റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജറായിരുന്ന ഇയാൾ ജോലിയിലിരിക്കെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടക്കുകയായിരുന്നു. സ്ഥാപനമറിയാതെ വിതരണക്കാരിൽ നിന്നും വൻതോതിൽ സാധനങ്ങൾ നേരിട്ട് ഓർഡർ ചെയ്ത് മറിച്ച് വിറ്റാണ് ഇയാള് കോടികൾ തട്ടിയത്. സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകളും സീലും മറ്റും തയാറാക്കിയായിരുന്നു തട്ടിപ്പ് . ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top