Advertisement

ഡിപ്പോകളില്‍ ജീവനക്കാരില്ല; സര്‍വ്വീസും, പൊറുതിമുട്ടി ജനം

December 18, 2018
Google News 1 minute Read
ksrtc

എം പാനൽ ജീവനക്കാരെ പിരിച്ച വിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. ബസ് കിട്ടാതെ വലയുകയാണ് ജനങ്ങള്‍  കെഎസ്ആര്‍ടിസി റൂട്ടുകളിലുള്ള ജനങ്ങളാണ് ഏറെ വലഞ്ഞത്. ഓഫീസിലും സ്ക്കൂളിലും സമയത്ത്  എത്താന്‍ കഴിയാതെ ജോലിക്കാരും, വിദ്യാര്‍ത്ഥികളും വലഞ്ഞു. എം പാന്ല‍ ജീവനക്കാരെ ഇന്നലെ തന്നെ പിരിച്ച് വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. എന്നാല്‍ ഇന്നത്തോടെ സ്ഥിതി വീണ്ടും വഷളായി . എറണാകുളം ഡിപ്പോയിൽ മാത്രം രാവിലെ 20ഓളം സർവീസുകൾ മുടങ്ങി. ഉച്ചയ്ക്ക് ശേഷമുള്ള 54 സർവീസുകളും മുടങ്ങും. 140 എം പാനലുകാരെയാണ് എറണാകുളത്ത് നിന്ന് പിരിച്ച വിട്ടത്.എറണാകുളത്ത് 62ല്‍ 24 സര്‍വ്വീസുകള്‍ മുടങ്ങി
പെരുമ്പാവൂർ 30തിൽ 15 സര്‍വ്വീസുകളും ആലുവയില്‍ 72ൽ 31 സര്‍വ്വീസുകളും മടങ്ങി.

തൃശ്ശൂരില്‍ മുടങ്ങിയ സര്‍വ്വീസുകളുടെ എണ്ണം
മാള ഡിപ്പോ – 14
പുതുക്കാട് 11
ചാലക്കുടി 13
കൊടുങ്ങല്ലൂർ 11
ഗുരുവായൂർ 7
ഇരിങ്ങാലക്കുട – 6
തൃശൂർ 2

കോതമംഗലത്ത് 55 ൽ 15ഉം  മൂവാറ്റുപുഴയില്‍ 78 ൽ 28 ഉം,  പറവൂരിൽ 105ൽ 10 ഉം സര്‍വീസുകള്‍ ഇന്ന് മുടങ്ങിയിട്ടുണ്ട്.  തൃശൂരിൽ ആകെ മുടങ്ങിയത് 64 സർവ്വീസുകളാണ്.  തിരുവനന്തപുരത്ത് 50 ഷെഡ്യൂളുകൾ മുടങ്ങിയിട്ടുണ്ട്.  ആറ്റിങ്ങൽ ഡിപ്പോയില്‍ നിന്ന് 14ഉം വെഞ്ഞാറമൂട്  ഡിപ്പോയില്‍ നിന്ന് നാല് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.  സര്‍വ്വീസുകള്‍ തകരാറിലായതോടെ ജീവനക്കാരുടെ അവധിക്കു നിയന്ത്രണം വരുത്തി, ഉച്ചയ്ക്കു ശേഷം കൂടുതൽ സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി അടക്കം നല്‍കിയാണ് കെഎസ്ആര്‍ടിസി  പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതില്‍ ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്.

കോട്ടയം ജില്ലയിൽ ആകെ മുടങ്ങിയത് 106 സർവ്വീസുകൾ

കോട്ടയം 104-ൽ 40
പൊൻകുന്നം – 32 ൽ 8
വൈക്കം 41 ൽ 10
ഈരാറ്റുപേട്ട 44 ൽ 22
പാല 95 ൽ 13
ചങ്ങനാശ്ശേരി 53 ൽ 6
എരുമേലി 28 ൽ 7

ജീവനക്കാരില്ലാത്തതിനാല്‍ പമ്പയിലേക്കുള്ള 21സര്‍വ്വീസുകള്‍ ഇന്ന് ആരംഭിച്ചിട്ടില്ല. കാസർകോട്ടും കെ.എസ്.ആർ ടി.സി അവതാളത്തിലാണ്.  15 അധികം ഷെഡ്യൂളുകൾ റദ്ദാക്കി .മലയോര മേഖലകളിലേക്കുള്ള സർവീസാണ് മുടങ്ങിയത്. കോഴിക്കോട് 15 സര്‍വ്വീസുകളാണ് മുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here