ഇത്തവണയും പവര്‍ കട്ട് ഒഴിവാക്കും: മന്ത്രി മണി

mm mani

സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ഒരു പവര്‍ ഹൗസ് കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top