Advertisement

പാർലമെന്റിൽ ഇന്നും റാഫേൽ വിഷയത്തിൽ ഭരണ പ്രതിപക്ഷ വാക്ക് പോര് തുടരും

December 18, 2018
Google News 1 minute Read
new vice president election date to be declared today wintersession today

പാർലമെന്റിൽ ഇന്നും റാഫേൽ വിഷയത്തിൽ ഭരണ പ്രതിപക്ഷ വാക്ക് പോര് തുടരും. കൺസ്യൂമർ പ്രോട്ടക്ഷൻ ബില്ല് ലോകസഭയുടെയും കുട്ടികളുടെ സൗജന്യ നിർബന്ധിത വിദ്യാഭ്യാസ ഭേഭഗതി ബില്ല് രാജ്യസഭയുടെയും പരിഗണനയ്ക്ക് ഇന്ന് എത്തുന്നുണ്ട്. ഓഖി ദുരന്തത്തെ തുടർന്നുള്ള സാഹചര്യങ്ങൾ നേരിടുന്നതിലെ പുരോഗതി കേന്ദ്രസർക്കാർ ലോകസഭയെ അറിയ്ക്കും. അതേസമയം മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനു നിയമപ്രാബല്യം നൽകുന്ന നിലവിലുള്ള 2 നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

റാഫേൽ യുദ്ധം പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും തുടരും. വിഷയത്തിൽ ഭരണ പ്രതിപക്ഷ നിരകൾ അവരവരുടെ നിലപാടിൽ ഉറച്ച് നിൽക്കാൻ ആണ് ഇപ്പോൾ തിരുമാനിച്ചിട്ടുള്ളത്. ബി.ജെ.പിയും കോൺഗ്രസ് അടക്കമുള്ള പാർട്ടികളും വിഷയത്തിൽ നൽകിയ അവകാശ ലംഘന നോട്ടിസിൽ ചെയറിന്റെ ഇന്ന് നിലപാട് ഇന്ന് ഉണ്ടാകും. സംയുക്തപാർലമെന്ററി സമിതി എന്ന ആവശ്യം അംഗീകരിയ്ക്കും വരെ നടപടി ക്രമങ്ങൾ സ്തംഭിപ്പിയ്ക്കാനാണ് കോൺഗ്രസ് തിരുമാനം.

ലോക്സഭയിൽ ഇന്ന് കൺസ്യൂമർ പ്രോട്ടക്ഷൻ ബിൽ 2018 ഉം രാജ്യസഭയിൽ ഇന്ന് കുട്ടികളുടെ സൗജന്യ നിർബന്ധിത വിദ്യാഭ്യാസ ഭേഭഗതി ബില്ലും അവതരിപ്പിയ്ക്കും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ ഓഖി ദുരന്തവും ആയ് ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ സ്റ്റാന്റിംഗ് കമ്മറ്റിയുടെ 211 ആം റിപ്പോർട്ട് ഇന്ന് ലോകസഭയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. നിർദ്ധേശങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു സഭയിൽ രേഖമൂലം വിശദികരിയ്ക്കും.
സഭ തടസ്സപ്പെടുന്നതിനാൽ എതാനും ദിവസ്സമായി മാറ്റി വയ്ക്കുന്ന പ്രളയത്തെക്കുറിച്ചുള്ള റൂൾ193 പ്രകാരമുള്ള ഹ്രസ്യ ചർച്ചയും ഇന്നത്തെ ലോകസഭ അജണ്ടയുടെ ഭാഗമാണ്. അതേസമയം മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനു നിയമപ്രാബല്യം നൽകുന്ന നിലവിലുള്ള 2 നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ടെലിഗ്രാഫ് ആക്ട്, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) എന്നിവയാണ് ഇപ്രകാരം ഭേദഗതി ചെയ്യുന്നത്. സ്വകാര്യ കമ്പനികൾ ആധാർ ഉപയോഗിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തിരുമാനം. ഉതാൽപര്യമാണെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ നൽകാം എന്നാകും വ്യവസ്ഥ തിരുത്തുക.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here