ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹർത്താൽ ദിവസം ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ. ഇരിങ്ങാലക്കുട സബ് രജിസ്ട്രാർ റോണി ജോർജിനെയാണ് മന്ത്രി ജി.സുധാകരൻ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തത്. ഡിസംബര്‍ 14 ന് ബിജെപി നടത്തിയ ഹര്‍ത്താലില്‍ ഓഫീസ് തുറക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. ഉത്തര മധ്യമേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്നും സബ് രജിസ്ട്രാര്‍ റോണി ജോര്‍ജ് ഓഫീസില്‍ ഹാജരാകാനോ മറ്റുള്ള ജീവനക്കാര്‍ക്ക് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top