സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകൾ : മന്ത്രി എകെ ശശീന്ദ്രൻ

സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകളെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അഡ്വൈസ് മെമ്മോ ലഭിച്ചവരെല്ലാം ജോലിക്ക് വരാൻ ഇടയില്ല. ഒഴിവു വന്നാൽ എംപാനൽ നിയമനം വീണ്ടും പരിഗണിക്കും . എം പാനൽ നിയമനത്തിൽ കോടതി നിലപാടുതേടുമെന്നും മന്ത്രി എകെ ശശീന്ദ്രൻ 24 നോട് പറഞ്ഞു.
കെഎസ്ആർടിസി ലിസ്റ്റിലെ 4051 പേരോടാണ് സർക്കാർ വ്യാഴാഴ്ച ഹാജരാകാൻ പറഞ്ഞത്. എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിലൂടെ ഉണ്ടായ പ്രതിസന്ധി മറികടക്കാനാണ് കൂട്ട നിയമനം കെഎസ്ആർടിസി തീരുമാനിച്ചത് . അഡൈ്വസ് മെമ്മോ ലഭിച്ചവരോടെല്ലാം മറ്റന്നാൾ കെഎസ്ആർടിസി ആസ്ഥാനത്തെത്താൻ നിർദേശം നൽകി. നിയമനത്തിന് കാലതാമസം ഇല്ലാതിരിക്കാൻ നിയമന ഉത്തരവ് തപാലിൽ അയക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ലിസ്റ്റിലെ മുഴുവൻപേർക്കും വ്യാഴാഴ്ച തന്നെ നിയമനം നൽകാനാണ് സാധ്യത.
അതേസമയം അഡ്വൈസ് മെമ്മോ നൽകിയവരെല്ലാം ജോലിക്ക് ഹാജരാകാൻ ഇടയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ 24 നോട് പ്രതികരിച്ചു.ഒഴിവുവന്നാൽ വീണ്ടും എംപാനൽ വഴി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.എം പാനൽ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും കോടതിയുടെ നിലപാട് തേടുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here