അഞ്ച് ദിവസം ബാങ്ക് അവധി

ക്രിസ്തുമസിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് ബാങ്ക് സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യത. ഡിസംബര്‍ 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 24 ന് മാത്രമാണ് ബാങ്കുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുക. ഈ മാസം 21 ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംഘടന സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമരം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയും ആയതിനാള്‍ ഈ ദിവസങ്ങളിലും ബാങ്കുകള്‍ക്ക് പൊതു അവധിയാണ്. 25 ക്രിസ്തുമസ് ദിനമായതിനാല്‍ അന്നും ബാങ്കുകള്‍ അവധി ആയിരിക്കും.

ഡിസംബര്‍ 26 ന് ബാങ്കിങ് മേഖലയിലെ മുഴുവന്‍ സംഘടനകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിലെ എല്ലാ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസവും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും.

തുടര്‍ച്ചയായി ബാങ്കുകള്‍ അവധി ആയിരിക്കുന്നതിനാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഉറപ്പുവരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top