ശബരിമല വിഷയം; ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്

sabarimala

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. ഇതിനിടെ പത്ത് ദിവസമായി സമരം നയിക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശമായി വരികയാണ്.

സി കെ പത്മനാഭന്റെ സമരം ഇന്ന് അവസാനിപ്പിച്ചേക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പകരം ആര് സമരം ഏറ്റെടുക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top