ചാമരാജ്‌നഗര്‍ ക്ഷേത്രത്തിലെ ദുരന്തം; പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരി

കര്‍ണാടകയിലെ ചാമരാജ്‌നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ക്ഷേത്രത്തിലെ പൂജാരി താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്ര ഭരണസമിതിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ക്ഷേത്ര പൂജാരിയായ ദൊഡ്ഡയ്യയാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയത്. സുള്‍വാഡി സ്വദേശിയാണ് ദൊഡ്ഡയ്യ.

Read More: മാരമ്മ ക്ഷേത്രത്തില്‍ പ്രസാദത്തില്‍ വിഷം ചേര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നും ദൊഡ്ഡയ്യ പൊലീസിന് മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ മാസം 14 നായിരുന്നു ചാമരാജ്‌നഗറിലെ ക്ഷേത്രത്തില്‍ ദാരുണസംഭവമുണ്ടായത്. 15 പേരാണ് ഈ ദുരന്തത്തെ തുടര്‍ന്ന് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top