നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

hc dismissed petition filed by dileep demanding cbi probe

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കാണിച്ച് പ്രതി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള അപാകതയോ പരാതിയോ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും, അതുകൊണ്ട് തന്നെ ആവശ്യം കോടതി നിരാകരിച്ചു. അന്വേഷണ ഏജൻസി പക്ഷാപാതപരമായ രീതിയിൽ പേരുമാറുന്നുവെന്ന ദിലീപിന്റെ പരാതി പ്രോസിക്യൂഷൻ നിരാകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top