Advertisement

പെണ്‍പോരാളി ഝാന്‍സി റാണിയുടെ കഥ പറഞ്ഞ് ‘മണികര്‍ണിക’; ട്രെയ്‌ലര്‍ കാണാം

December 19, 2018
1 minute Read

കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ കഥ പറയുന്നതാണ് ഈ ചിത്രം. ടൈറ്റില്‍ റോളിലാണ് കങ്കണ റണാവത്ത് ചിത്രത്തിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.

ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെയധികം എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ചിത്രത്തിന്. റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ ഝാന്‍സി റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നുള്ള പ്രചാരണത്തെ തുടര്‍ന്ന് ബ്രാഹ്മണ സഭ മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള സീനുകള്‍ ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ ബ്രാഹ്മണ സഭ തയാറായി. ജയശ്രീ മിശ്ര എന്ന എഴുത്തുകാരിയുടെ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിത്രികരിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചിരുന്നു. ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം. ഈ വാദത്തെ തുടര്‍ന്നാണ് ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നത്.

Read More: ഗോള്‍ വേട്ടയില്‍ ഒന്നാമന്‍; മെസിക്ക് സുവര്‍ണ പാദുകം, റെക്കോര്‍ഡ്

അതേസമയം സിനിമയുടെ ടെക്‌നീഷ്യന്‍മാര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണികര്‍ണിക പ്രെമോട്ട് ചെയ്യില്ലെന്ന് പറഞ്ഞഥും അടുത്തിടെ വാര്‍ത്തയായിരുന്നു. അതുല്‍ കുല്‍ക്കര്‍ണി, സോനു സൂഡ്, അങ്കിത ലോഹന്‍ഡേ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്ന്ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ജനുവരി 25 ന് തീയേറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top