റാഫേൽ വിഷയത്തിൽ ഇന്നും സഭ തടസ്സപ്പെടും

റാഫേൽ വിഷയത്തിൽ സമവായ ചർച്ചകൾക്ക് സാധ്യത മങ്ങിയതോടെ ഇന്നും പാർലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെടും. സംയുക്ത പാർലമെന്ററി സമിതി പ്രഖ്യാപിക്കുന്നത് വരെ സഭാനടപടികൾ തടസ്സപ്പെടുത്താനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സഭ തുടർച്ചയായി തടസ്സപ്പെടുന്നതോടെ പ്രധാനപ്പെട്ട ബില്ലുകളിൽ പലതും നിയമമാകുന്നത് അനന്തമായി നീളുകയാണ്.
തുടർച്ചയായ സഭാസ്തംഭനം ഒഴിവാക്കാൻ സർക്കാർ സഭാധഅയക്ഷന്മാരുടെ നിർദ്ധേശാനുസരണം ചില അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം ഇട്ടിരുന്നു. എന്നാൽ സംയുക്ത പാർലമെന്ററി സമിതി എന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയതോടെ ഈ സമവായ സാധ്യതകൾ മങ്ങി. ഇന്നും റഫാൽ വിഷയത്തിൽ ഇരുസഭകളും സ്തംഭിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപിയാകട്ടെ റഫാലിലും സിഖ് കൂട്ടക്കൊല വിഷയത്തിലും കോൺഗ്രസിന്റെ മാപ്പ് ആവശ്യപ്പെടും.
സുപ്രധാനമായ നിരവധി ബില്ലുകളാണ് നിയമമാകാൻ കാത്ത് ഇരുസബകളുടേയും മേശപ്പുറത്ത് കിടക്കുന്നത്. ഉപഭോക്തൃ സംരക്ഷണ ബില്ല്, നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ, വാടക ഗർഭധാരണ ബില്ല് എന്നിവ ഇങ്ങനെ ലോക്‌സഭയിൽ പാസ്സാകാതെ കിടക്കുന്ന ബില്ലുകളിൽ ചിലത് മാത്രമാണ്. ഇവ ഇന്നും അജണ്ടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ബില്ല്, കുട്ടികളുടെ സൗജന്യ നിർബന്ധിത വിദ്യാഭ്യാസ ഭേതഗതി ബിൽ, മനുഷ്യക്കടത്ത് തടയൽ ബിൽ, ഇങ്ങനെ നീളുന്നു രാജ്യസഭയിൽ ഈ ഗണത്തിലുള്ള ബില്ലുകളുടെ പട്ടിക. ജനുവരി 8നാണ് പാർലമെന്റ് ശീതകാല സമ്മേളനം അവസാനിയ്ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here