ശബരിമല ഡ്യൂട്ടി; എസ്.പി യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയില്‍ അവകാശലംഘന നോട്ടീസ്

yathish chandra

ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ബിജെപി. ശബരിമലയിലേക്ക് പോയ തന്നെയും വിശ്വാസികളെയും എസ്.പി യതീഷ് ചന്ദ്ര തടഞ്ഞെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എസ്.പി അപമാനിച്ചെന്ന് കാണിച്ച് ലോക്സഭയില്‍ കേന്ദ്രമന്ത്രി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

Read More: എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലം മാറ്റണം: എ.എന്‍ രാധാകൃഷ്ണന്‍

ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യതീഷ്ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നടപടി നോട്ടീസ് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top