‘വെറും രണ്ട് ദിവസം കൊണ്ട് ഞങ്ങളത് ചെയ്തു!’; രാഹുല്‍ ഗാന്ധി

അധികാരത്തിലേറി രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി വാക്ക് പാലിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ പത്ത് ദിവസമാണ് ഇതിനായി ചോദിച്ചത്. എന്നാല്‍, അധികാരത്തിലേറി രണ്ട് ദിവസം കഴിയുമ്പോഴേക്കും അത് ചെയ്തുകഴിഞ്ഞതായി രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നത്. മൂന്ന് സംസ്ഥാനത്തും അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അത് നിറവേറ്റുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top