Advertisement

ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകൾക്ക് മാത്രം പണം നൽകുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്

December 19, 2018
Google News 0 minutes Read
trai new move to protect consumer rights of dth consumers

ടെലികോം നിയന്ത്രണ അതോറിറ്റിയുടെ പുതിയ ചട്ടങ്ങൾ സമ്പന്ധിച്ച് വലിയ ആശങ്കകൾ പൊതുസമൂഹത്തിൽ ഉയരുന്ന സാഹചര്യത്തിലാണ് വിശദികരണവുമായ് ട്രായ് രംഗത്ത് എത്തിയത്. പ്രചരിയ്ക്കുന്ന നിഗമനങ്ങൾക്ക് യാതൊരടിസ്ഥാനവും ഇല്ല. പ്രേക്ഷകൻ എത് ചാനൽ കാണണം എന്ന് തിരുമാനിയ്ക്കുന്നത് ഇപ്പോൾ ഡി.ടി.എച്ച് കമ്പനികളാണ്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതൊടെ ഇതിനുള്ള അവകാശം പ്രേക്ഷകന് മാത്രമാകും എന്ന് ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ പറഞ്ഞു. നിരക്കുകൾ വർധിയ്ക്കും എന്ന വിമർശനവും ട്രായ് അംഗികരിയ്ക്കുന്നില്ല. ഇത് നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചരണം മാത്രമാണ്.

ആവശ്യമില്ലാത്ത ചാനലുകൾക്ക് എല്ലാ മാസവും പണം നൽകേണ്ടി വരുന്ന സാഹചര്യം പുതിയ നിബന്ധന ഒഴിവാക്കും. ആർക്കൊകെ നഷ്ടം ഉണ്ടായാലും പ്രേക്ഷകന് എല്ലാവിധത്തിലും പുതിയ ചട്ടങ്ങൾ സാമ്പത്തിക നേട്ടമാകും സമ്മാനിയ്ക്കുക. മികച്ച ചാനലുകൾ തിരഞ്ഞെടുക്കാൻ പ്രേക്ഷകന് അവകാശം ലഭിയ്ക്കുന്നതോടെ ചാനലുകളുടെ ഉള്ളടക്കത്തിലും മികവ് കൂടും എന്നും ട്രായ് വിശദികരിച്ചു. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾക്ക് മാത്രം പണം നൽകുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുക. ഇതുപ്രകാരം പ്രതിമസം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള നൂറ് ചാനലുകൾ തിരഞ്ഞെടുക്കാം. കൂടുതൽ ചാനലുകൾ ആസ്വദിക്കണമെങ്കിൽ അധിക തുക നൽകിയാൽ മതി. പേ ചാനലുകൾക്ക് പ്രത്യേക പാക്കേജുകൾ തയാറാക്കാൻ ഡിടിഎച്ച്, കേബിൾ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രായ് വിശദികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here