സമരം ഫലം കണ്ടില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല; സനലിന്റെ ഭാര്യ

സെക്രട്ടറിയേറ്റ് പരിസരത്തെ സമരം ഫലം കണ്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. സമരത്തെ കുറിച്ച് പറയാൻ വിളിച്ചപ്പോൾ മന്ത്രി എം.എം മണി മോശമായി പെരുമാറിയത് വേദനിപ്പിച്ചുവെന്നും വിജി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും ഉൾപ്പെടെ പരാതി നൽകുമെന്നുമെന്നും വിജി തിരുവനന്തപുരത്ത് പറഞ്ഞു.

Read More: ‘വിജി പാവം സ്ത്രീ’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി മണി

അതേസമയം, വിജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി രംഗത്തെത്തി. വിജി പാവം സ്ത്രീയാണെന്നും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. ‘സമരം ചെയ്യാതെ മുഖ്യമന്ത്രിയെ പോയി കാണൂ’ എന്നാണ് വിജിയോട് പറഞ്ഞത്. അത് അവഹേളനമാണോ എന്ന് മന്ത്രി ചോദിച്ചു. അവഹേളിക്കണമെന്ന് തനിക്ക് ലക്ഷ്യമില്ല. ന്യായമായി ഒരു പൊതുപ്രവര്‍ത്തകന്‍ പറയുന്നത് മാത്രമാണ് പറഞ്ഞത്. വിജിയോട് ചോദിച്ചത് തികച്ചും ന്യായമായ കാര്യമാണെന്നും മന്ത്രി ന്യായീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top