Advertisement

പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു

December 20, 2018
0 minutes Read
acres of paddy field destroyed in palakkad

പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു. ചിറ്റൂർ പുഴയിൽ നിന്ന് കനാലിലൂടെ വെള്ളം വിതരണം ചെയ്യുന്നതിലുള്ള അപാകതകളാണ് കൃഷി നശിക്കാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു.രണ്ടു മാസം മാത്രം പ്രായമുള്ള നെൽച്ചെടികളാണ് ജലക്ഷാമത്തെ തുടർന്ന് പെരുവെമ്പ് മേഖലയിൽ ഉണങ്ങിയത്. ഇതോടെ കടക്കെണിയിലാകുമോ എന്ന ആശങ്കയിലാണ് നിരവധി കർഷകർ.

ചിറ്റൂർ പുഴയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് ഈ മേഖലയിലെ നെൽകൃഷിയുടെ നിലനിൽപ്പ്. എന്നാൽ കനാലിന്റെ വാലറ്റമായതിനാൽ ഈ മേഖലയിൽ വെള്ളം എത്താറില്ല. പുഴയിൽ നിന്നും കനാൽ വഴി ജലം വിതരണം ചെയ്യുന്നതിലെ അപാകതകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. വർഷങ്ങളായി ഇതേ പ്രശ്‌നം അനുഭവിക്കുകയാണെന്നും കർഷകർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top