ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും

harthal latest

2019 ഹർത്താൽ വിരുദ്ധ വർഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. എല്ലാ ജില്ലകളിലും ഹർത്തൽ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും ബസുകൾ സർവീസ് നടത്താനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. 32 സംഘടനകളാണ് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

Read More: ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

ബസ്,  ലോറി തുടങ്ങിയ വാഹനങ്ങൾ ഹര്‍ത്താല്‍ ദിവസം ഓടും. ഹർത്താലുകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. ദേശീയ പണിമുടക്കിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ പ്രതിഷേധങ്ങളിൽ നിന്ന് മാറി നിൽക്കാനാവില്ല എന്ന നിലപാടാണ് സിപിഎം അനുകൂല സംഘടനകള്‍ക്കുള്ളത്.

Read More: കിളിനക്കോട് ട്രോളുകള്‍ക്ക് പിന്നാലെ പേജും; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലുകള്‍ വ്യാപാരികളെ വലിയ തോതില്‍ ദുരിതത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ത്താലുകളോട് കര്‍ശന നിലപാട് സ്വീകരിക്കാന്‍ സംഘടന നിര്‍ബന്ധിതരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top