ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം

lalu prasadh yadav gets bail in fodder scam

അഴിമതി കേസിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ഡൽഹി സാകേത് കോടതിയാണ് ജാമ്യം നൽകിയത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിൽ കഴിയുന്ന ലാലുവിനെ വിഡിയോ കോൺഫ്രൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. സ്ഥിരം ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സിബിഐ ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേട്ടിനും കോടതി നോട്ടീസ് അയച്ചു. കേസിൽ പ്രതികളായ ലാലുവിന്റെ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top