രഥയാത്ര നടത്താൻ ബിജെപിയ്ക്ക് ഹൈക്കോടതി അനുമതി

bjp gets approval for ratha yatra

പശ്ചിമ ബംഗാളിൽ രഥയാത്ര നടത്താൻ ബിജെപിയ്ക്ക് ഹൈക്കോടതിയുടെ അനുമതി. സമുദായിക ധ്രുവീകരണമുണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മമതാ ബാനർജി സർക്കാർ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി മൂന്നു രഥയാത്രയ്ക്കും അനുമതി നൽകിയിരിക്കുന്നത്. അതത് ജില്ലകളിൽ പ്രവേശിക്കുന്നതിന് 12 മണിക്കൂർ മുമ്പ് ജില്ലാ അധികൃതരെ അറിയിക്കണമെന്നും പൊതുഗതാഗതത്തിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top