കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; ലക്ഷ്യം ന്യൂ ഇയർ

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കൊച്ചി സിറ്റി ഷാഡോ പോലിസാണ് മുന്തിയ ഇനം ലഹരി മരുന്നായ ഹാഷിഷ് ഓയിൽ ഐസ് മെത്തുമാണ് പിടികൂടിയത്. ചെന്നൈ സ്വദേശി ഇബ്രാഹിം ഷെരീഫ് ലക്ഷ്യമിട്ടിരുന്നത് ന്യൂയർ രാവിലെ ലഹരി പാർട്ടി.
മാ വ്യൂ മാ വ്യൂ, സ്പീഡ് എന്നീ അപര നാമങ്ങളിലാണ് മുന്തിയ ലഹരി മരുന്നായ ഐസ് മെത്ത് അറിയപ്പെടുന്നത്. 2 കിലോ ഐസ് മെത്തും 2 കിലോ ഹാഷിഷ് ഓയിലും കൊച്ചി സിറ്റി ഷാഡോ എസ്ഐ വി ബിന്റെ നേതൃത്വത്തിൽ പിടികൂടി. പിടിച്ചെടുത്ത ലഹരി മരുന്നിന് മാർക്കറ്റിൽ 2 കോടി രൂപയിലധികം വില വരും. ഒരു തവണ ഐസ്മെത്ത് ഉപയോഗിച്ചാൽ തുടർച്ചയായി 12 മണിക്കൂറോളം നൃത്തം ചെയാൻ കഴിയും. അതു കൊണ്ട് തന്നെ ന്യൂയർ രാവിലെ ലഹരി പാർട്ടിയായിരുന്നു സംഘം ലക്ഷ്യം വച്ചിരുന്നത്. ചെന്നൈ സ്വദേശി ഇബ്രാഹിം ഷെരീഫാണ് ലഹരി മരുന്നുമായി കൊച്ചിയലെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സിറ്റി ഷാഡോ പോലീസ് പിടികൂടുകയാകയായിരുന്നു. ഇയാളിൽ നിന്നും ലഹരി മരുന്ന് വാങ്ങിയിരുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here