വനിതാ മതിലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

vanitha mathil

വനിതാ മതിലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ മതിലിന് നിർബന്ധ സ്വഭാവമുണ്ടന്നും സർക്കാർ പണം ചെലവഴിക്കുകയാണന്നും ആരോപിച്ച് സമർപ്പിച്ച ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വനിതാ മതിലിന് നിർബന്ധാവസ്ഥയുണ്ടോയെന്ന കാര്യത്തിൽ ഇന്ന് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

വനിതാ മതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നുണ്ടോയെന്നതിലും സർക്കാർ ഇന്ന് വിശദീകരണം നൽകും. വനിതാ മതിൽ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ ഇതിനായി ഏകോപന പ്രവർത്തനങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top