സ്റ്റാര്‍ട്ട് അപ് റാങ്കിംഗില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് റാങ്കിംഗില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കേന്ദ്ര വാണിജ്യ വ്യവസായം പുറത്തിറക്കിയ പട്ടികയിലാണ് മികച്ച നാലുസംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചത്. ഗുജറാത്താണ് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ് സംരഭക സംസ്ഥാനം.

Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും

സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി സാങ്കേതിക ഭൗതിക സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ ഒരുക്കിയ സംസ്ഥാനങ്ങളാണ് സ്റ്റാര്‍ട്ട് അപ് റാങ്കിംഗില്‍ ഇടം പിടിച്ചിട്ടുള്ളത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡസ്ട്രി പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് പട്ടിക തയ്യാറാക്കിയത്.

Read More: കിളിനക്കോട് ട്രോളുകള്‍ക്ക് പിന്നാലെ പേജും; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് പുറമെ കര്‍ണാടക, ഒറീസ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും മികച്ച സംസ്ഥാനം സ്റ്റാര്‍ട്ട് അപ് നയം, സ്റ്റാര്‍ട്ട് അപ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്‍ക്യുബേഷന്‍ ഹബ്, സ്റ്റാര്‍ട്ട് അപ് സെല്ല്, ബോധവത്കരണ പരിപാടികള്‍ എന്നിവ കേരളം മികച്ച രീതിയില്‍ നടപ്പിലാക്കിയതായി സമിതി നിരീക്ഷിച്ചു.

Read More: സാന്താക്ലോസായി ഒബാമ: ആശുപത്രിക്കിടക്കയിലെ കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍; വീഡിയോ കാണാം

2000ത്തോളം സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തില്‍ തുടങ്ങിട്ടുണ്ട്. സ്‌കൂള്‍ തലത്തില് സ്റ്റാര്‍ട്ട് അപ്
സംരഭങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞത് കേരളത്തിന് നേട്ടമായെന്ന് അവാര്‍ഡ് സ്വീകരിച്ചുക്കൊണ്ട് സ്റ്റാര്‍ട്ട് അപ് സിഇഒ സായി ഗോപിനാഥ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top