ലോക് സാംത പാർട്ടി ആർ ജെ ഡി- കോൺഗ്രസ്സ് സഖ്യത്തിൽ ചേരുന്നതിന്റെ പ്രഖ്യാപനം ഇന്ന്

lok

മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിയായ രാഷ്ട്രീയ ലോക് സാംത പാർട്ടി ആർ ജെ ഡി- കോൺഗ്രസ്സ് സഖ്യത്തിൽ ചേരുന്നതിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. വൈകിട്ട് നാല് മണിക്ക്  എഐസിസി  ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. ആർജെഡി നേതാവ് തേജസ്വി യാദവ്, ഉപേന്ദ്ര കുശ്വാഹ, കോൺഗ്രസിന്റെ ബിഹാർ ചുമതലയുള്ള സെക്രട്ടറി ശക്തി സിംഗ് ഗോഹ്ലി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തേക്കും. രണ്ടാഴ്ച മുൻപാണ് കുഷ്വഹാ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് എൻ ഡി എ ബന്ധം ഉപേക്ഷിച്ചത്. ഇതിന് ശേഷം കോൺഗ്രസ്സ് നേതാവ് അഹ്മദ് പട്ടേലുമായി കുശ്വാഹ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ബിഹാറിലെ വിശാല പ്രതിപക്ഷ സഖ്യത്തിൽ ചേരാനുള്ള ധാരണ ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top