കാക്കനാട് കളക്ടറേറ്റ് ജംഗ്ഷൻ മുതൽ 2.5 കിലോമീറ്റർ ദൂരം നാലുവരി പാതയാക്കുന്നതിന് അനുമതി

കാക്കനാട് കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ ഉള്ള 2.5 കിലോമീറ്റർ ദൂരം നാലുവരി പാതയാക്കുന്നതിന് സർക്കാർ അനുമതി നൽകി. കേന്ദ്ര അനുമതി കൂടി ലഭിച്ചാൽ കാക്കനാട് വരെ ഉള്ള മെട്രോ രണ്ടാം ഘട്ടത്തിൽ ഏറെ നിര്‍ണായകമായിരിക്കും ഈ പാത.
ആലുവ മുതൽ പേട്ട വരെ ആയിരുന്നു കൊച്ചി മെട്രോയുടെ ആദ്യ എക്സ്ടെൻഷൻ. പേട്ട മുതൽ തൃപ്പൂണിത്തറ വരെ നാലുവരി പാതയാക്കുന്നതും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് രണ്ടാം ഘട്ടമെങ്കിലും സ്റ്റേഡിയം മുതൽ കാക്കനാട് വരെ ഉള്ള വർക്കുകൾ ഇപ്പോഴും പാതിവഴിയിലാണ്.
Read More: ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍; ശക്തിയാര്‍ജിച്ച് മഹാസഖ്യം
കാക്കനാട് മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം നാലുവരി പാതയാക്കുന്നതിനുള്ള സർക്കാർ അനുമതി ഇതുവരെ ലഭിച്ചിരുന്നില്ല. ഇന അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇനി കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാൽ ഉടൻ പണി തുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് കെഎംആർഎൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here