Advertisement

കെഎസ്ആര്‍ടിസിയില്‍ 4051 പേരെ ഇന്ന് നിയമിക്കും

December 20, 2018
0 minutes Read
ksrtc service to begin from nilakkal to pamba

കെഎസ്ആര്‍ടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേ സമയം കണ്ടക്ടർ മാർ ഇല്ലാത്തതിനാൽ ഇന്നും സർവീസുകൾ വ്യാപകമായി റദ്ദാക്കുകയാണ്.

നിയമന ഉത്തരവ് കൈപ്പറ്റാനുള്ള കാലതാമസം ഒഴിവാക്കാൻ അണ്, ശുപാർശ ലഭിച്ച മുഴുവൻ ആളുകളോടും ഹാജരാകാൻ ആവശ്യപ്പെട്ടത്. നിയമന ശുപാർശയ്ക്കൊപ്പം ഒപ്പം, തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ട്രാൻസ്പോർട്ട് ഭവനിൽ 10 മണിമുതൽ 1 മണി വരെ നാല് ബാച്ചുകൾ യാണ് എത്തേണ്ടത്. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഉടൻ കണ്ടക്ടർ ലൈസൻസ് നൽകാൻ അണ് നീക്കം. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ അണ്, തിരക്കിട്ട് നടപടികൾ പൂർത്തിയാക്കുന്നത്. അത് വരെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആര്‍ടിസിക്ക് മറ്റ് വഴികൾ ഇല്ല.  തുടർച്ചയായി മൂന്നും ദിവസവും വ്യാപകമായി ഷെഡ്യൂളുകൾ റദ്ദാക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top