Advertisement

ബുലന്ദ് ഷഹർ കലാപം; അന്വേഷണ പുരോഗതി തേടി അലഹബാദ് ഹൈക്കോടതി

December 21, 2018
0 minutes Read

ഉത്തർ പ്രദേശിലെ ബുലന്ദ് ഷഹർ കലാപത്തിൽ അന്വേഷണ പുരോഗതി തേടി അലഹബാദ് ഹൈക്കോടതി. കേസന്വേഷണത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തർ പ്രദേശ് സർക്കാറിനോട് ആവശ്വപ്പെട്ടു. പോലീസ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി കലാപത്തിൽ പ്രതികളെന്ന് കരുതുന്ന രണ്ട് പേരും കോടതിയിൽ ഹർജി നൽകി.ഇതിലും സർക്കാറിന്റെ മറുപടി ഹൈകോടതി തേടിട്ടുണ്ട്. ഡിസംബർ മൂന്നിനാണ് പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ബുലന്ദ് ഷഹറിൽ ഗോരക്ഷാ ഗുണ്ടകൾ കലാപം നടത്തുന്നത്. കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറടക്കം രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

ഡിസംബർ മൂന്നിനാണ് കന്നുകാലികളെ കശാപ്പു ചെയ്തുവെന്നാരോപിച്ച് ബുലന്ദ് ഷഹറില്‍ നടന്ന കലാപം നിയന്ത്രിക്കുന്നതിനിടെ പോലീസ് ഇന്‍സ്പെക്ടർ സുബോദ് കുമാർ കൊല്ലപ്പെട്ടത്. പോലീസ് വാഹനത്തിലേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങള്‍ കലാപകാരികള്‍ തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിത്തു ഫൌജിക്ക് കേസിലുള്ള പങ്ക് പോലീസിന് വ്യക്തമായത്. കലാപം നടന്ന ശേഷം ജിത്തു സൈനീക സേവനത്തിനായി കശ്മീരിലേക്ക് പോയെന്ന
വിവരത്തെ തുടർന്നാണ് പോലീസ് കശ്മീരിലെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പോലീസ് ജിത്തുവിനെ ഉത്തർ പ്രദേശിലേക്ക് കൊണ്ട് പോയി. കലാപത്തില്‍ ജിത്തു പങ്കെടുത്തതിനുളള സാഹചര്യവും വെടിയുതിർത്താനുള്ള കാരണവും ഇത് വരെയും വ്യക്തമല്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top