താടി ട്രിം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്; രാഹുൽ ഗാന്ധി വന്നുപോയതിന് ശേഷം സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചെന്ന് ബാർബർ

ദിവസങ്ങൾക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മുടിവെട്ടാൻ രാഹുൽ ഗാന്ധി ബാര്‍ബര്‍ ഷോപ്പിൽ എത്തിയിരുന്നു. രാഹുല്‍ വന്ന് പോയതിന് ശേഷം ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. നിരവധി പേരാണ് ഇവിടേക്ക് മുടി വെട്ടാന്‍ എത്തുന്നത്. മിഥുന്‍ കുമാറിന്റെ ന്യൂ മുംബ ദേവി ഹെയര്‍ കട്ടിംഗ് സലൂൺ റായ്ബറേലിയിലെ ലാല്‍ഗഞ്ചിലാണ് ഉള്ളത്.
രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായിട്ടായിരുന്നു കടയിലേക്ക് എത്തിയത്. താടിയൊന്ന് ട്രിം ചെയ്യണമെന്നായിരുന്നു രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുന്‍ കുമാര്‍ പറയുന്നു.
രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങള്‍ കൂട്ടത്തോടെ തന്റെ കടയിലേക്ക് വരുന്നതായി മിഥുന്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് രാഹുല്‍ വന്നതെങ്കിലും രാഷ്ട്രീയത്തെ കുറിച്ചോ തിരഞ്ഞെടുപ്പിനോ കുറിച്ചോ അല്ല രാഹുല്‍ സംസാരിച്ചത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.
കടയില്‍ വരുന്ന ഉപയോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജോലിക്കാരനായ അമാന്‍ കുമാര്‍ പറഞ്ഞു. മുമ്പ് പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനഞ്ച് പേര്‍ വരെ വരുന്നുണ്ടെന്നും അമാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വന്നതിന് ശേഷം ഒരുപാട് കോളുകള്‍ കടയിലേക്ക് വരുന്നതായും അമാന്‍കുമാര്‍ വ്യക്തമാക്കി.
Story Highlights : Rahul Gandhi Surprise visit to a Saloon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here