വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് രണ്ടാമത്. ബൗളർമാരിൽ ഓസ്ട്രേലിയയുടെ നേഥൺ ലിയോണും ഹാസിൽവുഡും നേട്ടമുണ്ടാക്കി. വോയിസ് ഓവർ പെർത്ത് ടെസ്റ്റിലെ തോൽവിക്കിടയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
ഒന്നാം സ്ഥാനം നിലനിർത്തി എന്ന് മാത്രമല്ല പോയിന്റ് വർധിപ്പിക്കാനും കോലിക്ക് സാധിച്ചു. പെർത്തിലെ സെഞ്ച്വറിയാണ് ഇന്ത്യൻ നായകന് തുണയായത്. 915 പോയിന്റുമായി കെയ്ൻ വില്യംസൺ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ചേതേശ്വർ പൂജാര നാലാമതും അജിങ്ക്യ രഹാനെ പതിനഞ്ചാമതുമാണ്. ബൗളർമാരിൽ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഓസ്ട്രേലിയയുടെ നേഥൺ ലിയോണാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. പെർത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനത്തോടെ ലിയോൺ ഏഴാമതാണ്. രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തും ആർ അശ്വിൻ ആറാമതും തുടരുകയാണ്. ദക്ഷിണാഫ്രിക്കയുടെ റബാഡ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഓൾ റൗണ്ടർമാരിൽ ആദ്യ പത്തിൽ മാറ്റമില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here