കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐക്ക് ഹാട്രിക്; മെഡിക്കല്‍ കോളേജ് വീണ്ടും ഇന്‍ഡിപെന്‍ഡന്‍സിന്

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്എഫ്ഐ വിജയക്കൊടി പാറിക്കുന്നത്. ക്ലാസ് പ്രതിനിധികളില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ചെയര്‍മാന്‍: എന്‍ മുഹമ്മദ് സാലിഹ്, വൈസ് ചെയര്‍മാന്‍: ടി പി പ്രിയങ്ക, ജനറല്‍ സെക്രട്ടറി: വിഷ്‌ണു മനോഹര്‍, ജോയിന്റ് സെക്രട്ടറി: ഐഫ അബ്ദുള്‍ റഹ്മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍: പി അയിഷ, ജനറല്‍ ക്യാപ്റ്റന്‍: മുഹമ്മദ് അന്‍വര്‍ സെയ്‌ദു, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: വിഷ്‌ണുപ്രിയ, മൂട്ട് ക്ലബ് സെക്രട്ടറി: അഡ്വ.അഷ്ബിന്‍ കൃഷ്‌ണ.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം. 15 വര്‍ഷമായുള്ള യൂണിയന്‍ ഭരണമാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മ നിലനിര്‍ത്തിയത്.

34 വോട്ടിന് എസ്.എഫ്.ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യയെ പരാജയപ്പെടുത്തി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള വിജയിച്ചു.  ഇന്‍ഡിപെന്‍ഡന്‍സിനെതിരെ എസ്.എഫ്.ഐ മാത്രമായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായത്.

ഇന്‍ഡിപെന്‍ഡന്‍സും എസ്.എഫ്.ഐയും കടുത്ത മത്സരം കാഴ്ച വെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 15 വര്‍ഷമായി മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top