മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ എയിഡ്സ് രോഗികളുടെ മേല്‍ മരുന്ന് പരീക്ഷണം; 24എക്സ്ക്ലൂസീവ്

muringoor

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ എയിഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്ന് കണ്ടെത്തല്‍. മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലെ ദുരൂഹമരങ്ങളെ കുറിച്ച് 24നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.  2006 സെപ്തംബര്‍ 30 ഒക്ടോബര്‍ 1 നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.  തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന രാജന്‍ വാര്യര്‍ അടക്കം നാല് ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ സംഘമാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധന നടത്തിയത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച്  വിട്ട സുപ്രീം കോടതി ഉത്തരവിന്റെ പിന്നാലെ ഈ റിപ്പോര്‍ട്ടുകള്‍ പുറം ലോകം കാണാതെ പോകുകയായിരുന്നു.

എയിഡ്സ് രോഗികളിലാണ് ധ്യാനകേന്ദ്രത്തില്‍ മരുന്ന് പരീക്ഷണം നടത്തിയത്.ആയൂര്‍വേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോമിയോ മരുന്ന് നല്‍കുകയായിരുന്നു. ഈ മരുന്നുകള്‍ മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണ് സൂക്ഷിച്ചിരുന്നത്. ഡോക്ടര്‍ രാജന്‍ വാര്യരാണ് ഈ വെളിപ്പെടുത്തല്‍ 24നോട് നടത്തിയത്. ആവശ്യത്തിന് ജീവനക്കാര്‍ പോലും ഇവിടെയുണ്ടായിരുന്നില്ലെന്നും. നിയമവിരുദ്ധമായാണ് മരുന്ന് പരീക്ഷിച്ചതെന്നും രാജന്‍ വാര്യര്‍ പറയുന്നു.
മാനസികാരോഗ്യ ആശുപത്രികളുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടെ ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ സുബ്രഹ്മണ്യനും പറയുന്നു.  തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ ആര്‍എംഒയാണ് അദ്ദേഹം. നേരത്തെ 24പുറത്ത് വിട്ട വാര്‍ത്തകളെ ശരിവയ്ക്കുന്നതാണ് ഈ വെളിപ്പെടുത്തലുകളും.  കോടതിയില്‍ നിന്നും നിര്‍ദേശം ഉണ്ടായിരുന്നതിലാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇവര്‍ സൂക്ഷിച്ച് വന്നിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top