Advertisement

സിസ്റ്റർ അമല വധക്കേസിൽ ഇന്ന് വിധി പറയും

December 21, 2018
Google News 0 minutes Read
sister amala murder case verdict today

സിസ്റ്റർ അമല വധക്കേസിൽ ഇന്ന് വിധി പറയും. പ്രതി സതീഷ് ബാബുവിന് ജീവിതകാലം മുഴുവൻ തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടാതിരുന്നത്. പ്രതിയുടെ പ്രായം, കുടുംബം, ആശ്രയമില്ലാതാകുന്ന മാതാപിതാക്കൾ എന്നീ സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും കോടതിയോട് ആവശ്യപ്പെട്ടു.

2015 സെപ്തംബർ 17ന് പുലർച്ചെയാണ് ലിസ്യു കർമ്മലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ കാസർഗോഡ് സ്വദേശി സതീഷ് ബാബുവിനെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here