Advertisement

തൃശൂരിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ബന്ധുക്കളെ അറിയിച്ചത് നെഞ്ചുവേദന മൂലം മരിച്ചെന്ന്

June 8, 2025
Google News 2 minutes Read

തൃശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. 34കാരിയായ ദിവ്യയെയാണ് ഭർത്താവ് കുഞ്ഞുമോൻ (40) കൊലപ്പെടുത്തിയത്. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

Read Also: ‘അല്ലാഹുവിനായി എന്നെ ബലി അർപ്പിക്കുന്നു’; ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Story Highlights : Man Killed his wife in Thrissur Varandarappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here