Advertisement

ആലുവയിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു, രണ്ട് സർവീസുകൾ റദ്ദാക്കി

4 hours ago
Google News 2 minutes Read

ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. ഓഗസ്റ്റ് പത്തിനും നിയന്ത്രണമുണ്ടാകും.

ഗോരഖ്പൂർ – തിരുവനന്തപുരം സെൻട്രൽ(ട്രെയിൻ നമ്പർ 12511) 1 മണിക്കൂർ 20 മിനിറ്റ് വൈകും. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്(ട്രെയിൻ നമ്പർ 16308) 1 മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്(ട്രെയിൻ നമ്പർ 20631) 25 മിനിറ്റ് വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്(ട്രെയിൻ നമ്പർ 17230 ) 30 മിനിറ്റ് വൈകും. ജാംനഗർ – തിരുനെൽവേലി(ട്രെയിൻ നമ്പർ 19578) 10 മിനിറ്റ് വൈകും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വൈകുന്നേരം 4.15 ന് (10 മിനിറ്റ് വൈകി) പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.

Story Highlights : Maintenance in Aluva; Train traffic restricted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here