അയ്യപ്പ ഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ശബരിമലയില്‍ അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മല കയറുന്നതിനിടെ തളര്‍ന്നിരിക്കുന്ന അയ്യപ്പഭക്തന് കാല്‍ തിരുമ്മി കൊടുക്കുന്നതാണ് വീഡിയോ. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയെ അനുമോദിച്ച് നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. ശബരിമലയില്‍ പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top