Advertisement

റാഫേൽ ഇടപാട്; പൊതുഖജനാവിന് 41,000 കോടി രൂപയുടെ നഷ്ടം; ഇടപാടിൽ വൻ ക്രമക്കേടെന്ന് കോൺഗ്രസ് നേതാവ് എസ്.ജെയ്പാൽ റെഡസ

December 22, 2018
Google News 0 minutes Read
41000 crore loss in rafale deal

റഫേൽ ഇടപാടിൽ പൊതുഖജനാവിന് 41,000 കോടി രൂപയുടെ നഷ്ടം. സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കരാറിൽ വ്യവസ്ഥയില്ല. റഫേൽ വിമാന ഇടപാടിൽ വൻ ക്രമക്കേടെന്ന് കോൺഗ്രസ് നേതാവ് എസ്.ജെയ്പാൽ റെഡസ. വിദേശകാര്യ മന്ത്രാലയത്തെപ്പോലും അറിയിക്കാതെയാണ് മോദി കരാറിൽ ഒപ്പിട്ടത്. സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചു. അനിൽ അംബാനിക്കുവേണ്ടി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ തകർക്കുന്നുവെന്നും എസ് ജെയ്പാൽ പറഞ്ഞു.

ഇടപാടിനെക്കുറിച്ച് ജെ.പി.സി. അന്വേഷണം വേണമെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫേൽ ഇടപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎജി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
തിരഞ്ഞെടുപ്പ് വരെ റിപ്പോർട്ട് സമർപ്പിക്കാതിരിക്കാൻ സമ്മർദം ചെലുത്തുകയാണ് കേന്ദ്രസർക്കാറെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ വീഴുമെന്നും അയോധ്യ വിഷയം ബിജെപിയുടെ തുരുമ്പിച്ച ആയുധമാണെന്നും ഇടതു പാർട്ടികളെ യുപിഎയുമായി സഹകരിപ്പിക്കാൻ ശ്രമിക്കുമെന്നും എസ് ജയ്പാൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here