‘മനിതി’ സംഘം ശബരിമലയിലേക്ക്; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

യുവതികളടങ്ങുന്ന ‘മനിതി’ സംഘം ശബരിമലയിലേക്ക്. തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, കേരളം എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത സംഘങ്ങളായി നാളെ ശബരിമലയിലെത്താനാണ് തീരുമാനം. ശബരിമലയിലേക്ക് തിരിച്ചിരിക്കുന്ന മനിതി സംഘത്തോടൊപ്പം ’24’ ന്റെ വാര്‍ത്താസംഘവും ഉണ്ട്.

ഇന്നലെയാണ് മനിതി സംഘം ശബരിമലയിലേക്ക് യാത്ര തിരിച്ചത്. പൊലീസ് സുരക്ഷയിലാണ് സംഘം ശബരിമലയിലേക്ക് പോകുന്നത്. മനിതി സംഘത്തിന് നേതൃത്വം നല്‍കുന്ന സെല്‍വിയോട് 24 വാര്‍ത്താസംഘം സംസാരിച്ചു. തങ്ങള്‍ ഭക്തരാണെന്നും വിപ്ലവത്തിന് വേണ്ടിയല്ല ശബരിമലയിലേക്ക് എത്തുന്നതെന്ന് സെല്‍വി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top