നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിൻറെ അമ്മ ജനുവരി ഒന്ന് മുതൽ നിരാഹാര സമരം നടത്തും

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിൻറെ അമ്മ നിരാഹാര സമരത്തിലേക്ക് . ജനുവരി ഒന്ന് മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം . ജനുവരി ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കൽ വഞ്ചനാ മതിൽ സംഘടിപ്പിക്കുമെന്ന് സനൽകുമാർ ആക്ഷൻ കൗൺസിലും അറിയിച്ചു . സനലിന്റെ കുടുംബത്തോടുള്ള വാഗ്ദാനം പാലിക്കാൻ മുഖ്യമന്ത്രി ആണത്തം കാണിക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top