ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ന് വിവാഹിതനാകും

ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു.തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.
അഞ്ചു വർഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം സെപ്റ്റംബറിൽ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രണയം വീട്ടുകാർ അംഗീകരിച്ചതോടെ സഞ്ജു വിവാഹത്തിനായി ഒരുങ്ങി. മാർ ഇവാനിയോസ് കോളേജിൽ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ചാരുലത. സാഞ്ചാവെഡിംഗ് എന്നുള്ള ഹാഷ് ടാഗും സഞ്ജുചാരു വിവാഹത്തിന്റേതായി സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നാളെ രാവിലെ തിരുവനന്തപുരം ലീലാ റാവിസ് ഹോട്ടലിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വിവാഹ രജിസ്‌ട്രേഷൻ ചടങ്ങ് നടക്കും. തുടർന്നു വൈകിട്ട് 5 മണിക്ക് ഗിരിദീപം കൺവെൻഷൻ സെന്ററിൽ് വിവാഹ സൽക്കാരവുമുണ്ടാകും . രഞ്ജി മത്സരങ്ങളുടെ ഇടവേളയിലാണ് താരം വിവാഹിതനാകുന്നത്.മുൻ ഫുട്‌ബോൾ താരവും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേശ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here