‘ഇനി ആ റോജി എം ജോണിനെ കൂടി കെട്ടിച്ച് വിട്ടാല്‍ സമാധാനമായി’

ഇന്ന് വിവാഹിതനായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. നിയമസഭയില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലും വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിച്ച് രാഷ്ട്രീയ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണെങ്കിലും പരസ്പരം നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. അതിനുള്ള ഉദാഹരണമാണ് ഇന്ന് വിവാഹിതനായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന് എതിര്‍ ചേരിയിലുള്ള ഷാഫി പറമ്പില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്. മുഹമ്മദ് മുഹ്‌സിന് വിവാഹ ആശംസകള്‍ നേര്‍ന്ന ഫേസ്ബുക്ക് പോസ്റ്റില്‍ റോജി എം ജോണ്‍ എംഎല്‍എയെ കൂടി എങ്ങനെയെങ്കിലും കെട്ടിച്ച് വിട്ടാല്‍ സമാധാനമായി എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഹമ്മദ് മുഹ്‌സിന്‍ സിപിഐ എംഎല്‍എയും ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് എംഎല്‍എയുമാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ നിയമസഭയില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന നേതാക്കള്‍ കൂടിയാണ് ഇരുവരും.
പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ ഇന്നാണ് വിവാഹിതനായത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവച്ചിട്ടുണ്ട്. വധു ഗവേഷക വിദ്യാര്‍ത്ഥിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here