എംപാനലുകാരോട് സർക്കാരിന് നിഷേധാത്മക നിലപാട് ഇല്ല : ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

എംപാനലുകാരോട് സർക്കാരിന് നിഷേധാത്മക നിലപാട് ഇല്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദേശം പാലിച്ചാണ് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്. കോടതി നേരത്തെ സ്വീകരിച്ച നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതിന് സർക്കാരിന് വൈമനസ്യമില്ല.

നിയമം അനുവദിക്കുമെങ്കിൽ എം പാനൽ ജീവനക്കാരെ പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ നിയമം അനുവദിക്കുമോ എന്ന് അന്വേഷിക്കണമെന്നും ഗതാഗത മന്ത്രി ട്വൻറിഫോറിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top