കെ.എം.ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കാനിടയായ നോട്ടീസിനെ കുറിച്ച് ലീഗ് നേതൃത്വം അഭിപ്രായം വ്യക്തമാക്കണം; കെടി ജലീൽ

കെ.എം.ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കാനിടയായ നോട്ടീസിനെ കുറിച്ച് ലീഗ് നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്ന് മന്ത്രി കെടി ജലീൽ. പരാജയഭീതിയുണ്ടാകുമ്പോൾ എല്ലാ കാലത്തും ലീഗ് വർഗീയ കാർഡിറക്കാറുണ്ട്. താനുമായി വേദി പങ്കിട്ടതിന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്ലീം ലീഗ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെടി ജലീൽ പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ദലിതായതിനാലാണ് നടപടി എടുത്തത്. ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ സാഹചര്യങ്ങൾ മനസിലാക്കി പൊലിസ് തിരിച്ചയക്കുകയായിരുന്നുവെന്നും – കെ.ടി ജലീൽ പറഞ്ഞുബന്ധു നിയമന വിവാദം ഉൾപ്പടെയുള്ളവ കരുത്തേകിയെന്നും കെ.ടി.ജലീൽ വ്യക്താമാക്കി.
സ്ത്രീകൾ കയറി എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതായിരിക്കും പിന്നീട് വിഷയമാക്കുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല, പക്ഷെ ഒരിക്കൽ സംഭവിക്കും. സുപ്രീം കോടതി വിധി നടക്കാപ്പാക്കാൻ സർക്കാർ ശ്രമിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here