മടങ്ങിപ്പോകാമെന്ന് മനിതി സംഘം

manithi

തിരിച്ച് പോകുകയാണെന്ന് മനിതി പ്രവര്‍ത്തകര്‍.  ശബരിമല സ്പെഷ്യല്‍ ഓഫീസറോടാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. വേണ്ടത്ര സുരക്ഷ നല്‍കാന്‍ പോലീസ് സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് തങ്ങള്‍ മടങ്ങുന്നതെന്ന് സെല്‍വി വ്യക്തമാക്കി.

അല്‍പം മുമ്പാണ് മനിതിയുടെ ആറംഗ സംഘത്തിന് നേരെ ഭക്തര്‍ കനത്ത പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പിന്നാലെ യുവതികളേയും കൊണ്ട് പോലീസ് മുന്നോട്ട് പോകാന്‍ ആരംഭിച്ചപ്പോഴായിരുന്നു ഇത്. അപ്രതീക്ഷിതമായ നീക്കത്തില്‍ പോലീസും പതറിപ്പോയി. യുവതികള്‍ ചിതറിയോടിയെങ്കിലും പോലീസ് ഇവരെ പെട്ടെന്ന് തന്നെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പോലീസ് നിര്‍ബന്ധിച്ചതിനാലാണ് ഇവിടെ നിന്ന് മടങ്ങുന്നതെന്നും ദര്‍ശനം നടത്താതെ തിരികെ മടങ്ങില്ലെന്നുമാണ് ഇവര്‍ ആദ്യം 24നോട് വ്യക്തമാക്കിയത്. എന്നാല്‍ നിലയ്ക്കലേക്ക് മാറ്റിയതിന് ശേഷം പോലീസ് സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിപ്പോകാമെന്ന് അറിയിച്ചത്.

സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ എഫ്ഐആര്‍ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.ഇവരെ ഉടന്‍ ഇവരെത്തിയ ടെമ്പോ ട്രാവലറിലേക്ക് മാറ്റും. മനീതിയുടെ രണ്ടും മൂന്നും സംഘങ്ങള്‍ ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top