അമിത് ഷായ്ക്ക് എതിരെ ഒളിയമ്പുമായി നിതിൻ ഗഡ്‌കരി

nithin gadkari

ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കു് എതിരെ ഒളിയമ്പുമായി കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ നിതിൻ ഗഡ്‌കരി. സർക്കാർ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം, എങ്കില്‍ മാത്രമേ സംഘടനയോടുള്ള കൂറും പ്രതിബദ്ധതയും തെളിയൂവെന്നും ഗഡ്കരി പറഞ്ഞു. വിജയങ്ങൾക്ക് ഒരുപാട് അവകാശികളുണ്ടാകുമ്പോൾ പരാജയങ്ങൾ അവകാശികളില്ലാതെന്തെന്നും ഗഡ്കരി ചോദിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷം മോഡി – അമിത് ഷാ നേതൃത്വത്തിന് എതിരെ ബിജെപിയിൽ അസ്വാസ്യം ഉടലെടുക്കുകയാണ്. ഇതിന്റെ സൂചനയാണ് കേന്ദ്ര നേതൃത്വത്തിനെതിരെ നിതിൻ ഗഡ്‌കരിയുടെ വാക്കുകൾ. പരാജയത്തെപറ്റി ചർച്ച ചെയ്യാൻ യോഗം ചേർന്നെങ്കിലും ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ല. പരാജയങ്ങളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാകണമെന്ന് പൂനയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ ഗഡ്‌കരി പറഞ്ഞു. പരാജയപെടുമ്പോൾ അത് പഠിക്കാൻ പ്രത്യേക സമിതി രൂപികരിക്കുക മാത്രമല്ല, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവർക്ക് മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുത്. തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥികൾ പാർട്ടിയിൽ നിന്ന് മതിയായ പിന്തുണ കിട്ടിയില്ലെന്നു പഴിക്കാറുണ്ട്. എന്നാൽ പാർട്ടിക്ക് വീഴ്ച പറ്റിയത് കൊണ്ടോ സ്ഥാനാർത്ഥികൾക്ക് ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ ആകാത്തത് കൊണ്ടോ ആണ് പരാജയങ്ങളുണ്ടാകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞെടുപ്പ് പരാജയത്തിനു ശേഷം, ഫലം മോദി സർക്കാരിന്റെ ഹിതപരിശോധനയല്ലെന്ന് നിരവധി ബി ജെ പി നേതാക്കൾ ആഭിപ്രായപെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്ഥാവന. ഇതിനിടെ 2019 ലോകസഭ തിരഞെടുപ്പിൽ നരേന്ദ്ര മോഡിക്ക് പകരം ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രസ്ഥാവനയേ ഗഡ്കരിയും ബി ജെ പി അദ്ധ്യക്ഷൻ ഗഡ്കരിയും നിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top