Advertisement

ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവം; 190 പേർക്കെതിരെ കേസ്

December 24, 2018
0 minutes Read
case against 190 people on blocking women to sabarimala

ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവത്തിൽ 190 പേർക്കെതിരെ സന്നിധാനം പോലീസ് സ്റ്റേഷൻ കേസെടുത്തു. മരക്കൂട്ടത്തും പരിസര പ്രദേശത്തും സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയതിന് 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദർശനത്തിനെത്തിയ രണ്ട് വനിതകളെ പമ്പയിൽ തടഞ്ഞതിന് 40 പേർക്കെതിരെ പമ്പ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 317/2018 ആയി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 143, 147, 341, 188, 283 149 എന്നീ വകുപ്പുകൾ അനുസരിച്ചാണിത് ശബരിമലയയിൽ ദർശനത്തിനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ വനിതകളെ ഞായറാഴ്ച പമ്പയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 41 പേർക്കെതിരെ പമ്പ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top